മന്ത്രവാദിയുടെ വീട്ടിലെ അക്രമം: യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ഉപ്പള ഐല മൈതാനത്തെ രാമചന്ദ്രന്റെ വീട്ടില്‍ വീട് രണ്ട് തവണ അക്രമം കാട്ടിയ കേസിലെ പ്രതിയെ മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് അറസ്റ്റ് ചെയ്തു. ഉപ്പള പ്രതാപ് നഗറിലെ കെ.പി അശ്വത്ഥ് (30) ആണ് അറസ്റ്റിലായത്. അശ്വത്ഥ് നേരത്തെ രാമചന്ദ്രന്റെ കാര്‍ ഡ്രൈവറായിരുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കാത്തതിനാല്‍ രാമചന്ദ്രനും അശ്വത്ഥും തര്‍ക്കിച്ച് പിരിയുകയായിരുന്നുവത്രെ. 2011 ഡിസംബര്‍ 17നാണ് ആദ്യം രാമചന്ദ്രന് നേരെ അക്രമം നടന്നത്. വീട്ടില്‍ കയറി രാമചന്ദ്രനെ ചവിട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
2013 നവംബര്‍ 27നാണ് രണ്ടാമത്തെ അക്രമം നടന്നത്. മന്ത്രവാദിയായ രാമചന്ദ്രന്‍ വീട്ടിലെ പാചകക്കാരന്റെ മകളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് രണ്ടാമത്തെ അക്രമം. 60 പേര്‍ ചേര്‍ന്ന് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറും രണ്ട് മോട്ടോര്‍ സൈക്കിളും തകര്‍ക്കുകയായിരുന്നുവത്രെ. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നതായും പരാതിപ്പെട്ടിരുന്നു.

KCN