ട്രെയിന്‍ യാത്രക്കിടെ മുരളീധരന്‍ എം.എല്‍.എയുടെ മാലയും പണവും മോഷണം പോയി

kmട്രെയിന്‍ യാത്രക്കിടെ കെ മുരളീധരന്‍ എംഎല്‍എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി.രപ്തിസാഗര്‍ എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുരളീധരന്‍. ഉറങ്ങുന്നതിന് മുമ്പ് മാലയും പഴ്‌സും കിടക്കയ്ക്ക് സമീപമുള്ള സ്റ്റാന്‍ഡില്‍ ഊരിവച്ചിരുന്നു.അഞ്ച് പവന്റെ മാലയും 5000 രൂപയുമാണ് മോഷണംപോയത്. മുരളീധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.വണ്ടി ശാസ്താംകോട്ടയില്‍ എത്തിയപ്പോഴാണ് മാലയും പഴ്‌സും മോഷണംപോയ വിവരം മനസിലായതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ മുരളീധരന്‍ പറഞ്ഞു.അതെ സമയം കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന മുരളീധരന്റെയും സഹായിയുടെയും വാച്ചും ബാഗുകളും മോഷ്ടാക്കള്‍ എടുത്തിട്ടില്ല

KCN

more recommended stories