അഭിഭാഷക മാധ്യമ പ്രശ്‌നത്തിന് പരിഹാരമായതായി മുഖ്യമന്ത്രി

pinari-deതിരുവനന്തപുരം അഭിഭാഷക മാധ്യമ പ്രശ്‌നം രമ്യമായി പരിഹരിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രകുറിപ്പിലുടെയാണ് പ്രശ്‌നത്തിന് പരിഹാരമായതായി അറിയിച്ചത്.

മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് പ്രശ്‌നപരിഹാരത്തിനായി ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് അഡ്വക്കേറ്റ് ജനറലിനെ ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൌഡര്‍ ഇക്കാര്യമറിയിച്ചത്. അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസുമായും മുതിര്‍ന്ന അഭിഭാഷകരുമായും അഭിഭാഷക സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും സഹകരിക്കുകയും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്താലേ പ്രശ്‌നം രമ്യമായി പരിഹരിക്കാനാവൂ എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.

കോടതി വ്യവഹാരങ്ങളില്‍ ജനങ്ങള്‍ അറിയേണ്ടതായി അനേകം കാര്യങ്ങളുണ്ട്. അവ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാണ്. ദൌര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കാരണം കോടതി റിപ്പോര്‍ട്ടിംഗ് എക്കാലത്തേക്കും തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ല. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ട് പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുന്നുമുണ്ട്. അത് ഇഴകീറി വീണ്ടും വീണ്ടും പരിശോധിച്ച് പരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിനും കൂടുതല്‍ പ്രകോപനങ്ങളിലേക്കു നീങ്ങുന്നതിനും പകരം സമവായത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത് എന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ നിലപാടിനോട് സഹകരിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

 

KCN

more recommended stories