നവവധുവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍

lemax-copyകണ്ണൂര്‍: ഭര്‍തൃമതിയെ വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. മുണ്ടയാട്ടെ കാര്‍ത്ത്യാരത്ത് ദിനേശന്റെ മകള്‍ ചൈതന്യ(23)യെയാണ് ഇന്നലെ രാത്രി വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം മുതല്‍ കാണാതായ ചൈതന്യയെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിക്കുന്നതിനിടയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന അഴീക്കലെ സുകേഷുമായി ഫിബ്രവരി 27നായിരുന്നു ചൈതന്യയുടെ വിവാഹം. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെത്തിയ ചൈതന്യ അവിടെ തലകറങ്ങി വീണതിനെ തുടര്‍ന്ന് എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരു ദിവസം അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് സ്വന്തം വീട്ടിലെത്തിയത്. ഫയര്‍സര്‍വീസുകാരെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് വിദേശത്തുള്ള സുകേഷ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്്. വനജയാണ് മാതാവ്. സഹോദരി: ചൈത്ര. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 

 

KCN

more recommended stories