ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

sanabil-ew-copyകൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ നാലാം മത്സരത്തില്‍ മുംബൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം. 58ാം മിനിറ്റില്‍ ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്രയാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. അക്ഷമരായി ആര്‍ത്തു വിളിക്കുന്ന കാണികളുടെ പ്രതീക്ഷക്കൊത്തുയരാതെ നിരാശയുടെ നിമിഷങ്ങളായിരുന്നു മത്സരത്തിന്റെ ആദ്യപകുതി.രണ്ടാം പകുതിയില്‍ ഹെയ്തി താരം ബെല്‍ഫോര്‍ട്ടിന്റെ ഗോള്‍ ശ്രമം ചോപ്ര വലയിലെത്തിക്കുകയായിരുന്നു. ഇതോടെ നാലു പോയിന്റുമായി സ്റ്റീവ് കോപ്പലട്ടിന്റെ കുട്ടികള്‍ക്ക് പോയിന്റ് പട്ടികയില്‍ മുന്നേറാം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന് ഒരു പോയിന്റ് ലഭിച്ചിരുന്നു.

 

KCN

more recommended stories