ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒമ്പത് മരണം

homstyle-copyശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് നിഗമനം. ശിവകാശിയിലെ പടക്ക വില്‍പന കടയുടെ ഗോഡൗണില്‍ ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ ലോറിയിലേക്ക് കടത്തവെയാണ് പൊട്ടിത്തെറി ഉണ്ടായത്. അഗ്‌നിശമന സേനയുടെ 35 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്‌ഫോടനത്തില്‍ ഗോഡൗണ്‍ പൂര്‍ണമായി കത്തിയെരിഞ്ഞു. ദീപാവലി അടുത്തു വരുന്നതിനാല്‍ വന്‍ തോതില്‍ പടക്കം ശേഖരിച്ചിരുന്നത് അപകടത്തിന് ആക്കം കൂട്ടി.

 

KCN

more recommended stories