തേക്ക്തടി വിവാദത്തില്‍ വിശദീകരണവുമായി ഇപി ജയരാജന്‍

kannan-copyതിരുവനന്തപുരം: ക്ഷേത്ര നിര്‍മാണത്തിന് തേക്ക് തടി സൗജന്യമായി ചോദിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. ക്ഷേത്രകമ്മിറ്റി നല്‍കിയ കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജയരാജന്‍ വ്യക്തമാക്കി.

ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ലെന്നും അത് ദേവസ്വം ബോര്‍ഡിന്റേതാണെന്നും ജയരാജന്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളും വനംമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി ജയരാജന്‍ അഭിപ്രായപ്പെട്ടു.
വ്യവസായ മന്ത്രിയായിരിക്കെ ഇരിണാവിലുള്ള ക്ഷേത്ത്രിലെ കൊടിമര നിര്‍മാണത്തിനായി ഇപി ജയരാജന്‍ 1,200 ക്യുബിക് മീറ്റര്‍ തേക്ക്തടി വനംവകുപ്പിനോട് ആവശ്യപ്പെട്ടതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലൂടെ ജയരാജന്‍ തേക്ക് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി അത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്രയും തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്രയും തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് തേക്ക് നല്‍കാനാവില്ലെന്ന് വനം വകുപ്പ് ജയരാജനെ അറിയിച്ചു. ജയരാജന്റെ ബന്ധുക്കള്‍ അടങ്ങിയ ട്രസ്റ്റിന് കീഴിലുള്ളതാണ് ക്ഷേത്രം. ഇത്രയധികം തേക്ക് സൗജന്യമായി നല്‍കാനാവില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നീട് ജയരാജനെ അറിയിക്കുകയായിരുന്നു.

 

KCN

more recommended stories