ഒഡീഷ ആശുപത്രിയിലെ തീപിടുത്തം; ആരോഗ്യമന്ത്രി രാജിവെച്ചു

sanabil-ew-copyഭുവനേശ്വര്‍: ഒഡിഷയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തതില്‍ 25 പേര്‍ മരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി അതാനു സബ്യസാജി നായിക് രാജിവെച്ചു. നാല് ദിവസം മുമ്പ് ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എസ്.യു.എം ആശുപത്രിയിലുണ്ടായ അപകടത്തില്‍ 25 പേരായിരുന്നു മരിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ രാജി. സംഭവത്തില്‍ ആശുപത്രി അധികൃതരോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും ആശുപത്രിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഹോസ്പിറ്റല്‍ ഉടമയായ മനോജ് നായക് ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കുകയായിരുന്നു. മരിച്ചവര്‍ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനമുണ്ടായി. ഇതില്‍ അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാറും ആശുപത്രി അധികൃതരും നല്‍കും. ബാക്കി രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച തുകയാണ്.
ആശുപത്രിയുടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വാര്‍ഡിലാണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ തീപിടുത്തമുണ്ടായത്. തീ വളരെ പെട്ടെന്ന് തന്നെ സമീപത്തെ ഐസിയുവിലേക്കും പടരുകയായിരുന്നു. അപകട സമയത്ത് അഞ്ഞൂറോളം രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഐസിയുവിലും ഡയാലിസിസ് വാര്‍ഡിലും ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

KCN

more recommended stories