കാഞ്ഞങ്ങാട്ട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് ഒക്ടോബര്‍ 30 ന്

medical-camp-copyകാഞ്ഞങ്ങാട്: മദേര്‍സ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും ഹെല്‍ത്ത്‌കോര്‍ട്ട് കുമ്പളയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 30 ഞായര്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ നടക്കും. കാഞ്ഞങ്ങാട് ടി ബി ക്രോസ് റോഡില്‍ മദേര്‍സ് ഹോസ്പിറ്റലിലാണ് ക്യാംപ്. പ്രമേഹ രോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ അബ്ദുല്‍ കരീം, സ്ത്രീ രോഗ വിദഗ്ദ്ധയായ ഡോക്ടര്‍ നജ്മ പാലക്കി, തുടങ്ങിയവരുടെ സേവനം ക്യാംപില്‍ ലഭ്യമാക്കും. തൈറോയിഡ് ഫങ്ങ്ഷന്‍, പള്‍മാനെറി ഫങ്ങ്ഷന്‍, ന്യൂറോപതി, ഡയറ്റി എക്‌സ്പ്ലനേഷന്‍, കൊളസ്‌ട്രോള്‍, ഡയബറ്റിക്ക് പ്രൊഫൈല്‍ മുതലായ പരിശോധനകള്‍ ക്യാമ്പില്‍ സൗജന്യമായി നടത്തും. ക്യാംപിന്റെ സേവനം മുന്‍കൂട്ടി പേര് നല്‍കുന്ന നൂറുപേര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക, പേര് രജിസ്ടര്‍ ചെയ്യുന്നതിന് 04672208270, 2208570 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

KCN

more recommended stories