മലേഷ്യയില്‍ ആശുപത്രിയില്‍ തീപിടിത്തം; ആറുപേര്‍ മരിച്ചു

sanabil-copyക്വലാലംപൂര്‍ : മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ടതായാണ് സൂചന. മലേഷ്യയിലെ ജോഹോര്‍ ബഹുരുവിലുള്ള സുല്‍ത്താന ആമിന ആശുപത്രിയുടെ ഐ.സി.യുവിലാണ് തീപിടുത്തമുണ്ടായത്. മലേഷ്യ സിംഗപ്പൂര്‍ അതിര്‍ത്തിയിലാണ് ആശുപത്രി സ്ഥിഥി ചെയ്യുന്നത്. രണ്ടു മണിക്കൂറോളം തീ ആളിപ്പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ള സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ട്വിറ്ററില്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെയും ആശുപത്രിയിലെ രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്ന് നൂര്‍ ഹിഷാം അബ്ദുള്ള വ്യക്തമാക്കി. പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും അടുത്തുള്ള അശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. വയറിംഗിലെ അപാകതയോ ഷോര്‍ട്ട്‌സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്ന് നൂര്‍ ഹിഷാം വ്യക്തമാക്കി.

KCN

more recommended stories