എം.എസ്.ധോണിയുടെ നാടായ റാഞ്ചിയില്‍ ഇന്ത്യക്ക് തോല്‍വി

malabar-wedding-copyറാഞ്ചി : ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ നാടായ റാഞ്ചിയില്‍നിന്ന് വിജയവും പരമ്പരയും വാങ്ങി മടങ്ങാമെന്ന ഇന്ത്യ മോഹത്തിന് തിരിച്ചടി. ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ 19 റണ്‍സ് വിജയവുമായി ന്യൂസീലന്‍ഡ് പരമ്പരയില്‍ 2-2ന് ഒപ്പമെത്തി. ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ പോരാട്ടം 241 റണ്‍സില്‍ അവസാനിച്ചു. രഹാനെയും കോഹ്‌ലിയുമൊഴികെയുള്ള മുന്‍നിര, മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയിട്ടും സധൈര്യം പോരാടിയ വാലറ്റമാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. ഇതോടെ, പരമ്പര വിജയികളെ നിശ്ചയിക്കുന്നതില്‍ വിശാഖപട്ടണത്ത് നടക്കുന്ന അവസാന ഏകദിനം നിര്‍ണായകമായി.

സ്‌കോര്‍: ന്യൂസീലന്‍ഡ് – നിശ്ചിതം 50 ഓവറില്‍ ഏഴിന് 260. ഇന്ത്യ – 48.4 ഓവറില്‍ 241.
ആദ്യം ബാറ്റു ചെയ്ത് ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. രണ്ടാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത രഹാനെ-കോഹ്‌ലി സഖ്യം പൊരുതിയെങ്കിലും പിന്നീട് വന്നവര്‍ക്ക് ആ മികവ് തുടരാനായില്ല. വാലറ്റത്ത് അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ചെറുത്തുനിന്നെങ്കിലും വിജയത്തിന് 34 റണ്‍സ് അകലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ന്യൂസീലന്‍ഡിനായി ടിം സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട്, ജയിംസ് നീഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

 

KCN

more recommended stories