സഹപാഠി കൂട്ടായ്മ രൂപീകരിച്ചു

kootayma-copyരാവണീശ്വരം: രാവണീശ്വരം ഗവ: ഹൈസ്‌ക്കൂളില്‍ 1975ല്‍ ഒന്നാം ക്ലാസ്സ് മുതല്‍ 1985ല്‍ പത്താം ക്ലാസ്സ് വരെ പഠിച്ചവരും ഇടയില്‍ ചേര്‍ന്നവരും ഒഴിഞ്ഞ് പോയവരും ചേര്‍ന്ന് സഹപാഠി എന്ന കൂട്ടായ്മ രാമഗിരി ലിറ്റില്‍ സ്റ്റാര്‍ ഇംഗ്ലീഷ് സ്‌ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു.

കെട്ടിട ജോലിക്കിടയില്‍ വീണ് പരിക്കേറ്റ സഹപാഠി അംഗമായ തണ്ണോട്ടെ സി.കൃഷ്ണന് അരലക്ഷം രൂപ സഹായധനം കൊടുത്തു. യോഗത്തില്‍ ബാലകൃഷ്ണന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും വി.ഉപേന്ദ്രന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരദ നാരായണന്‍, ഇ.വി.കൃഷ്ണന്‍, സി.കെ.നാരായണന്‍, ഹരിശ്രീ ശശി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബാലകൃഷ്ണന്‍ പൂച്ചക്കാട് (പ്രസിഡണ്ട്), വരദാനാരായണന്‍, ലോഹിതാക്ഷന്‍ (വൈസ് പ്രസിഡണ്ടുമാര്‍), എം.വി.രവീന്ദ്രന്‍ മാസ്റ്റര്‍ (സെക്രട്ടറി), വി.ഉപേന്ദ്രന്‍ രാവണീശ്വരം, സി.കെ.നാരായണന്‍ (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

 

KCN

more recommended stories