ഇന്ത്യയിലെ മൈാബൈല്‍ വരിക്കാരുടെ എണ്ണം 2020ല്‍ നൂറുകോടിയാവും

mobile-copyമുംബൈ: ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 2020 തോടുകുടി നൂറുകോടി ആവുമെന്ന് പഠനം. ജി.എസ്.എം.എ യാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

മൊബൈല്‍ ഇക്കോണമിയുടെ കണക്ക് പ്രകാരം 2016 ജൂണില്‍ 616മില്യണ്‍ ആണ് ഇന്ത്യയിലെ ആകെ മൊബൈല്‍ വരിക്കാരുടെ എണ്ണം. ലോകത്തിലെ രണ്ടാമത്തെ മൊാബൈല്‍ മാര്‍ക്കറ്റ് ആണ് ഇന്ത്യയിലേത്. ജനസംഖ്യയുടെ പകുതിയും ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരാണ്. മൊബൈല്‍ ഫോണുകളുടെ വിലക്കുറവും സേവന ദാതാക്കള്‍ നല്‍കുന്ന മികച്ച സേവനവും മൊബൈല്‍ വിപണിക്ക് ഗുണകരമാവുമെന്നാണ് കണക്കുകുട്ടല്‍. 2020ല്‍ വരിക്കാരുടെ എണ്ണം 100 കോടി  ആകുമെന്ന് പറയാനുള്ള കാരണവുമിതാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 3ജി 4ജി മൊബൈല്‍ ബ്രോഡ്ബാന്‍ഡുകളുടെ എണ്ണം 2020തോടുകൂടി 670 മില്യണ്‍ ആകുമെന്നും പഠനഫലം പറയുന്നു. ആകെ മൊബൈല്‍ വരിക്കാരുടെ 48 ശതമാനം വരുമിത്. 4ജീ കണക്ഷനുകളുടെ എണ്ണം 2020ല്‍ 380 മില്യണ്‍ ആയി വര്‍ധിക്കും. ന്നാല്‍ ഇത്തരത്തിലുള്ള നേട്ടങ്ങള്‍ക്കായി 2.3 ലക്ഷം കോടി രൂപ മൊബൈല്‍ കമ്പനികള്‍ നിക്ഷേപിക്കേണ്ടി വരുമെന്നാണ്?സുചന.

 

KCN

more recommended stories