ഭീരുക്കളുടെ ആയുധമാണ് ഭീകരത: രാജ്‌നാഥ് സിംഗ്

raj-0124566ഗ്രേറ്റര്‍ നോയ്ഡ: ഭീകരത ഭീരുക്കളുടെ ആയുധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിന്റെ സഹായത്തോടെ ഇന്ത്യയെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ നിഴല്‍ യുദ്ധമാണ് നടത്തുന്നതെന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. പിന്നില്‍ നിന്ന് യുദ്ധം ചെയ്യുന്ന ഇത്തരക്കാരെ ഭീരുക്കളെന്നാണ് വിളിക്കുന്നത്. അവര്‍ ഭീകരതയുടെ സഹായം തേടും രാജ്‌നാഥ് സിംഗ് പറഞ്ഞു. നോയ്ഡയില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
പാക്കിസ്ഥാന്‍ ഇന്ത്യയിലെ സമാധാനം തകര്‍ക്കാനും ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. ഐ.ടി.ബി.പിയുടെ ഉയര്‍ന്ന ജാഗ്രത, ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തി ലംഘനത്തില്‍ ഈ വര്‍ഷം 60ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരായ ചാരവൃത്തി ആരോപണത്തില്‍ ഉചിതമായ നടപടിയുണ്ടാവുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

KCN

more recommended stories