വന്‍ തീപിടുത്തത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ഏറ്റവും പഴയ ഹോട്ടല്‍ കെട്ടിടം തകര്‍ന്നു

multi-max-copyഎക്സെറ്റര്‍, ഇംഗ്ലണ്ട്: വന്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ഏറ്റവും പഴയ ഹോട്ടലായ റോയല്‍ ക്ലാരെന്‍സ് തകര്‍ന്നു വീണു. ഡെവന്‍ കണ്‍ട്രിയിലെ എക്സെറ്ററിലുള്ള കത്രീഡല്‍ ക്ലോസ് നഗരത്തിലാണ് 1769-ല്‍ നിര്‍മ്മിച്ച ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. തീപിടുത്തമുണ്ടായി 24 മണിക്കൂറിനു ശേഷവും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീ പിടുത്തത്തെ തുടര്‍ന്ന് ഹോട്ടല്‍ കെട്ടിടം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സമീപത്തുള്ള ആര്‍ട്ട് ഗാലറിയില്‍ നിന്നാണ് തീ പടര്‍ന്നത്. അതിഥികളും ഹോട്ടല്‍ ജീവനക്കാരും സുരക്ഷിതരാണ്. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നൂറിലേറെ അഗ്‌നിശമന സേനാംഗങ്ങളും പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തുണ്ട്.ഹോട്ടലിലെ പ്രധാന ഗ്യാസ് കുഴലിലുണ്ടായ വിള്ളലിനെ തുടര്‍നാനണ് തീ ശക്തി പ്രാപിച്ചത് എന്ന് സ്ഥിരീകരിട്ടുണ്ട്. ഈ കുഴലുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ആകാശമാര്‍ഗത്തിലൂടെയും തീയണയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.’ആര്‍ക്കും പരുക്കേല്‍കാകത്തതിനാല്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടമാണ് സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. നഗരത്തിന്റെ അടയാളമായിരുന്നു ഈ കെട്ടിടം.’- പ്രധാന ഫയര്‍ ഓഫീസര്‍ ലീ ഹവെല്‍ പറഞ്ഞു.

KCN

more recommended stories