മലയോരത്ത് കെഎസ്ആര്‍ടിസ് ഡിപ്പോ അനുവദിക്കണം: ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

ksrtc-copyകാഞ്ഞങ്ങാട്: മലയോര പ്രദേശങ്ങളുടെ ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കാന്‍ വേണ്ടി മലയോര പ്രദേശങ്ങളായ വെള്ളരിക്കുണ്ട്, പനത്തടി, ഒടയംചാല്‍ എന്നീ സ്ഥലങ്ങളില്‍ എവിടെയെങ്കിലും കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിക്കണമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രതീഷ് പുതിയപുരയില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിബി വയലില്‍, ജനസെക്രട്ടറിമാരായ ജോമോന്‍ മാലക്കല്ല്, ഷാനോജ് ഫിലിപ്പ്, സ്മിജോ അഗസ്റ്റിന്‍, ജിന്റോ കാരിക്കാട്ടില്‍, സന്തോഷ് പാറശ്ശേരില്‍, മനീഷ് മാത്യു എന്നിവര്‍ സംസാരിച്ചു.

 

KCN

more recommended stories