ആര്‍.ഒ പ്ലാന്റ് പാണ്ടിത്താവളത്ത് സജ്ജമാകുന്നു

cotton-fest-copyശബരിമല: മണിക്കൂറില്‍ 10,000 ലീറ്റര്‍ വെള്ളം ലഭ്യമാക്കുന്ന ആര്‍.ഒ പ്ലാന്റ് പാണ്ടിത്താവളത്ത് സജ്ജമാകുന്നു. ജലം ശുദ്ധീകരിച്ച് രണ്ടിഞ്ച് എച്ച്.ഡി.പി.എല്‍ പൈപ്പുവഴി നടപ്പന്തല്‍, മാളികപ്പുറം പരിസരങ്ങളില്‍ എത്തിക്കും.പാണ്ടിത്താവളത്ത് 20 ലക്ഷം ലീറ്ററിെന്റ ജലസംഭരണിക്കടുത്താണ് പുതിയ പ്ലാന്റ് നിര്‍മിക്കുന്നത്. ഇവിടെ നിലവില്‍ 1,000 ലീറ്ററിെന്റ അഞ്ച് ആര്‍.ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ സംവിധാനം പൂര്‍ണതോതിലാകുമെന്ന് ജലവകുപ്പ് അസി. എന്‍ജിനീയര്‍ ജി. ബസന്തകുമാര്‍ പറഞ്ഞു. ശബരിമലയില്‍ കുടിവെള്ള വിതരണത്തിനായി നിലവില്‍ 270 ടാപ്പുകളുമായി ജല കിയോസ്‌കുകളും വാട്ടര്‍ സ്‌റ്റേഷനുകളും മുമ്പുതന്നെ സജ്ജമാക്കിയിരുന്നു. മണിക്കൂറില്‍ 600 ലീറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാവുന്ന ആറ് ചെറുകിട ആര്‍.ഒ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.72,000 രൂപ പിഴ ഈടാക്കി ശബരിമല അമിതവിലക്ക് പാത്രങ്ങളും വിരികളും നല്‍കിയതിന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വ്യാപാരസ്ഥാപനത്തിന് 72,000 രൂപ പിഴ ഈടാക്കി.മാളികപ്പുറം നടപ്പന്തലിന് സമീപം അനധികൃതമായി സ്റ്റീല്‍ പാത്രം കച്ചവടം നടത്തിയയാളുടെ കട അടപ്പിച്ചു. പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കിയ മറ്റൊരു കട മൂന്നു ദിവസത്തേക്ക് അടക്കാനും ഡ്യൂട്ടി മജിസ്‌ട്രേറ്റ് ഉത്തരവായി.

 

KCN

more recommended stories