പുതിയ 20, 50 രൂപ നോട്ടുകള്‍ വരുന്നു

homstyle-copyമുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. എന്നാല്‍, പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. അവ തുടര്‍ന്നും ഉപയോഗിക്കാം.
നേരിയ മാറ്റങ്ങള്‍ മാത്രമാവും പുതിയ നോട്ടുകള്‍ക്ക് ഉണ്ടാവുകയെന്ന് ആര്‍.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍ അസാധുവാക്കി 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
എന്നാല്‍, പുതിയ നോട്ടുകളുടെ അച്ചടി വൈകുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പണം എടുക്കുന്നതിനുവേണ്ടി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ജനങ്ങള്‍ക്ക് വളരെനേരം ക്യൂ നല്‍ക്കേണ്ടിവന്നു. തൊട്ടുപിന്നാലെയാണ് പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കം. എന്നാല്‍, പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്.

 

KCN

more recommended stories