ഭക്ഷണം കഴിക്കാന്‍ വാനില്‍ നിന്നിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ കാറിടിച്ച് മരിച്ചു

33കുമ്പള: ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്നതിനിടെ കര്‍ണാടക സ്വദേശി കുമ്പളയില്‍ കാര്‍ തട്ടി മരിച്ചു. കര്‍ണാടക തുംകൂര്‍ ജില്ലയിലെ ചിക്കണ നായക്ക് ഹള്ളി സ്വദേശി സതീശ് നാരായണ (55)യാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ 6മണിയോടെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം. ഇന്നലെ രാവിലെയാണ് സതീശ് ഉള്‍പ്പെടെ 20 അംഗ സംഘം മിനിബസില്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. ഹനുമാന്‍ ക്ഷേത്രത്തിന് സമീപം ഭക്ഷണം പാകം ചെയ്ത് കഴിക്കാനായി ഇറങ്ങിയതായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. പടന്നയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് ഇടിച്ചത്. സതീശ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സതീശന് ഭാര്യയും ഒരു മകളുമുണ്ട്.

 

KCN

more recommended stories