നോട്ട് പിന്‍വലിച്ചതിന്റെ യഥാര്‍ത്ഥ കാരണം മോദി പറയണം -രാഹുല്‍

track-carnival-copyന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നെന്നും പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ടിന് ഉത്തരവാദികള്‍ ആരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അസാധുവാക്കല്‍ നടപടി കള്ളപ്പണത്തില്‍ ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ല. പാവപ്പെട്ട ജനങ്ങളുടെ സാമ്പത്തിക സ്വതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണിത് -രാഹുല്‍ പറഞ്ഞു. ഡിസംബര്‍ 30 അടുത്തെത്തിയിട്ടും സ്ഥിതിഗതികളില്‍ മാറ്റമൊന്നുമില്ലെന്നും നോട്ട് അസാധുവാക്കല്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആരോപിച്ചു. മോദി അഴിമതിക്ക് എതിരെ പോരാടുകയാണെന്നാണ് പറയുന്നത്, എന്നാല്‍ തനിക്കെതിരായ അഴിമതി ആരോപണത്തിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം സ്വീകരിച്ചെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ഒന്നിച്ചാണ് രാഹുല്‍ പത്രസമ്മേളനം നടടത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് പിന്‍വലിക്കലെന്ന് മമത പറഞ്ഞു. അമ്പത് ദിവസത്തിനകം പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ മോദി പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുമോ എന്നും മമത ചോദിച്ചു.

 

KCN

more recommended stories