ബേഡഗത്ത് സി.പി.ഐ.എമ്മില്‍ വിഭാഗീയത രൂക്ഷം

c.p.i.mകാസര്‍ഗോട്: കാസര്‍കോട് ബേഡഗത്ത് സി.പി.ഐ.എമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു.

പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്ന എം. ഗോപാലന്റെ അനുസ്മരണസമ്മേളനം ഔദ്യോഗിക പക്ഷവും വിമതപക്ഷവും രണ്ടായി നടത്തിയതാണ് വിഭാഗീയത രൂക്ഷമാക്കിയത്.

കുറ്റിക്കല്‍ ലോക്കല്‍ കമ്മിറ്റി ബേത്തൂര്‍പ്പാറയിലും വിമതര്‍ എം ഗോപാലന്‍ പഠനകേന്ദ്രത്തിന്റെ പേരില്‍ പടുപ്പിലും വെവ്വേറെയായാണ് അനുസ്മരണ സമ്മേളനം നടത്തിയത്.

ബേത്തൂര്‍പ്പാറയിലെ സമ്മേളനത്തില്‍ ജില്ലാ നേതാക്കളും ഏരിയാ സെക്രട്ടറി സി.ബാലനുമടക്കമുള്ള ആളുകള്‍ പങ്കെടുത്തപ്പോള്‍ വിമതവിഭാഗത്തിന്റെ പരിപാടിയില്‍ നേരത്തെ ബേഡകം നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന അഞ്ച് ഏരിയാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

അഞ്ഞൂറോളം പ്രവര്‍ത്തകര്‍ അണിനിരന്ന പടുപ്പിലെ പ്രകടനത്തില്‍ ഉദ്ഘാടകനായ ഏരിയാ കമ്മിറ്റി അംഗം ഗോപാലന്‍ മാസ്റ്റര്‍ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു.

നേതൃത്വം സംഘടിപ്പിച്ച അനുസ്മരണപരിപാടിയില്‍ പങ്കെടുക്കാതെ സ്വന്തം നിലയില്‍ അനുസ്മരണം നടത്തിയതുവഴി വിമത വിഭാഗം തങ്ങളുടെ നിലപാട് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ബേഡകത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.

KCN

more recommended stories