സിനിമകള്‍ ഗ്രാമങ്ങളിലേക്ക്

cinema copy

കാഞ്ഞങ്ങാട്: സാമൂഹ്യ ഇടപെടലുകളുമായി ബന്ധപ്പെട്ട സിനിമകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ടൂറിംഗ് സിനിമ പ്രയാണമാരംഭിക്കുന്നു.

കാരാട്ടുവയല്‍ പരിഷത്ത്ഭവനില്‍ നടക്കുന്ന ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിഷത്ത് യൂണിറ്റുകള്‍, വായനശാലകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

യുവസംവിധായകന്‍ കെ.ഗിരീഷ്‌കുമാര്‍ ഉദ്ഘാനം ചെയ്തു. അംബികാസുതന്‍ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. എ.എം.ബാലകൃഷ്ണന്‍, അഡ്വ.ടി.വി.രാജേന്ദ്രന്‍, ജയന്‍ മാങ്ങാട് സംസാരിച്ചു. കൃഷ്ണന്‍ കുട്ടമ്മത്ത് അദ്ധ്യക്ഷം വഹിച്ചു. പി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വി.ഗോപി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗിരീഷ്‌കുമാര്‍ സംവിധാനം ചെയ്ത രണ്ട് കുറിപ്പുകള്‍, ജലശയനം എന്നീ സിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടന്നു.

KCN

more recommended stories