പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ

3കൊച്ചി: പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവു വന്നതോടെ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചത്. ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും.

വരള്‍ച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത് ആഭ്യന്തര പാലുല്‍പാദനത്തെ ബാധിച്ചതും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാലിന്റെ വില കൂട്ടിയതുമാണ് വില വര്‍ധനവിന് കാരണമായി മില്‍മ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ടരലക്ഷം ലിറ്റര്‍ പാല്‍ വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നരലക്ഷം ലീറ്റര്‍ പാലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും മില്‍മ വാങ്ങുന്നത്. പാല്‍ നല്‍കുന്ന കര്‍ണാടകയും തമിഴ്‌നാടും പാലിന് വില വര്‍ധിപ്പിച്ചതും തിരിച്ചടിയായി. ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ആവശ്യപ്പെടുമെന്നാണ് സൂചന.

 

KCN

more recommended stories