അഞ്ചാം ദിനത്തിലെ കല്ലുകടി…

kallukadi copy

മത്സാര്‍ത്ഥികള്‍ക്ക് വിഷയം നല്‍കുന്നതിനെച്ചൊല്ലി അധ്യാപകരും സംഘാടകരും തമ്മില്‍ വേദിയില്‍ തര്‍ക്കം. അറബിക് സംഭാഷണം നടക്കുന്ന വേദി കാര്യങ്കോട്ടിലാണ് ഇന്ന് രാവിലെയോടെ തര്‍ക്കമുണ്ടായത്. രാവിലെ ഒന്‍പതിന് തുടങ്ങേണ്ട മത്സരം ഒന്നാം ക്ലസറ്റ്റിന് വിഷയം നല്‍കുമ്പോള്‍ ബാക്കി ക്ലസ്റ്ററുകള്‍ മുന്‍കൂട്ടി വിഷയം മനസ്സിലാക്കാന്‍ സാധിക്കുകയും തയാറെടുപ്പുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കില്ലേ എന്നും ഉന്നയിച്ചായിരുന്നു അധ്യാപകരുടെ പ്രതിഷേധം.

തുടര്‍ന്ന് വിധികര്‍ത്താക്കളും സംഘാടകരും യോഗം ചേര്‍ന്നു. എല്ലാ ക്ലസ്റ്ററുകളെയും ഒന്നിച്ച് വിളിക്കുകയും വിഷയം നല്‍കുകയും ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതനനുസരിച്ച് മത്സാരാര്‍ത്ഥികള്‍ക്ക് പുറത്തിറങ്ങുവാനോ ചര്‍ച്ച നടത്താനോ പാടില്ല എന്ന നിബന്ധനയും യോഗത്തിനു ശേഷം കൈക്കൊണ്ടു.

 

KCN

more recommended stories