സെഞ്ച്വറികളുമായി കോഹ്ലിയും വിജയ്യും; ഇന്ത്യ ശക്തമായ നിലയില്‍

safeline copy

ഹൈദരാബാദ്: ഓപ്പണര്‍ മുരളി വിജയ്യും ക്യാപ്റ്റന്‍ കോഹ്ലിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കടുവകളുടെ വീര്യം ഇന്ത്യന്‍ പുലിക്കുട്ടികളെ തളര്‍ത്തിയില്ല. ഒന്നാം ദിനം കളിഅവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 338 എന്ന നിലയിലാണ്. സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ മുരളി വിജയ് (108), ക്യാപ്റ്റന്‍ കോഹ്ലി (111*) അര്‍ദ്ധ സെഞ്ച്വറി നേടിയ പൂജാര (83), എന്നിവരുടെ ഇന്നിംഗ്സുകളാണ് ആതിഥേയരെ ശക്തമായ നിലയിലേക്ക് നയിച്ചത്. ബംഗ്ലാദേശിന് വേണ്ടി തസ്‌കിന്‍ അഹമ്മദ്, തൈജുല്‍ ഇസ്ലാം, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ലോകേഷ് രാഹുല്‍ (2) പുറത്തായി. ടസ്‌കിന്റെ പന്തില്‍ രാഹുലിന്റെ കുറ്റി തെറിക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തിലെ സന്തോഷം പിന്നീടൊരിക്കലും സന്ദര്‍ശകര്‍ക്ക് കിട്ടിയില്ലെന്നതാണ് വസ്തുത. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുരളിയും പൂജാരയും ഇന്ത്യയെ നയിച്ചു. ഇരുവരും 178 റണ്‍സ് ചേര്‍ത്ത ശേഷമാണ് പുറത്തായത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന പൂജാരയെ പുറത്താക്കി മെഹ്ദി ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്. 177 പന്തില്‍ ഒമ്പത് ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു ടെസ്റ്റിലെ പൂജാരയുടെ പതിനൊന്നാം അര്‍ദ്ധ ശതകം. പകരമെത്തിയ ക്യാപ്റ്റന്‍ കോഹ്ലിക്കൊപ്പം മുന്നേറിയ വിജയ് ടെസ്റ്റില്‍ തന്റെ എട്ടാം സെഞ്ച്വറിയും ബംഗ്ലാദേശിനെതിരായ ആദ്യ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. എന്നാല്‍ മൂന്നക്കം കടന്ന് അധികം കഴിയും മുന്‍പേ വിജയ് പുറത്തായി. 160 പന്തില്‍ 12 ഫോറുകളും ഒരു സിക്സറും ഉള്‍പ്പെടെ 108 റണ്‍സെടുത്ത വിജയ്യെ തൈജുല്‍ ക്ലീന്‍ബൗള്‍ ചെയ്തു. രഹാനെയ്ക്കൊപ്പം ചേര്‍ന്ന കോഹ്ലി ടെസ്റ്റില്‍ പതിനാറാം ശതകം പൂര്‍ത്തിയാക്കിയാണ് ക്രീസില്‍ തുടരുന്നത്. 130 പന്തില്‍ പത്ത് ഫോറുകള്‍ ഉള്‍പ്പെട്ടതാണ് നായകന്റെ ഇന്നിംഗ്സ്. ബംഗ്ലാദേശിനെതിരായ ആദ്യ സെഞ്ച്വറിയാണ് ഇരുവരും ഇന്ന് കുറിച്ചത്. 45 റണ്‍സുമായി രഹാനെയാണ് കോഹ്ലിക്ക് കൂട്ടായി നില്‍ക്കുന്നത്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 112 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. തുടക്കത്തില്‍ വിജയ്യെ പുറത്താക്കാന്‍ കിട്ടിയ സുവര്‍ണാവസരം ബംഗ്ലാദേശ് പാഴാക്കി. അതിന് കനത്ത വിലയും അവര്‍ക്ക് നല്‍കേണ്ടി വന്നു. വിജയ്യെ റണ്ണൗട്ടാക്കാനുള്ള അവസരം മെഹ്ദി ഹസന്‍ പാഴാക്കുകയായിരുന്നു. വിജയ്യുടെ വ്യക്തിഗത സ്‌കോര്‍ അപ്പോള്‍ 36 റണ്‍സ് മാത്രം.

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്.ഒന്നാം ദിനം കളിഅവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 338 എന്ന നിലയിലാണ്. സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ മുരളി വിജയ് (108), ക്യാപ്റ്റന്‍ കോഹ്ലി (111*) അര്‍ദ്ധ സെഞ്ച്വറി നേടിയ പൂജാര (83), എന്നിവരുടെ ഇന്നിംഗ്സുകളാണ് ആതിഥേയരെ ശക്തമായ നിലയിലേക്ക് നയിച്ചത്.

KCN

more recommended stories