രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ അറിയിച്ചു: പനീര്‍ശെല്‍വം

sathyanarayana copy

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കാവല്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു മണിക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. തന്നെ പിന്തുണയ്ക്കുന്ന മറ്റ് അഞ്ച് എം.എല്‍.എമാരുമായാണ് പനീര്‍ശെല്‍വം കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. തന്റെ രാജി പിന്‍വലിക്കാന്‍ സന്നദ്ധനാണെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഗവര്‍ണര്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏഴരയ്ക്കാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ശശികല അവകാശവാദം ഉന്നയിക്കുമെന്നാണ് അറിയുന്നത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തെ മാറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി എ.കെ. ശശികല ശ്രമിച്ചതാണ് തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്.

KCN

more recommended stories