പി.എഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ഇനി ഒറ്റ ഫോം

9

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് ഇനി എകീകൃത ഫോം. പി.എഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫോം നമ്പര്‍ 19, 10 സി, 31, 19(യു.എ.എന്‍), 10 സി(യു.എ.എന്‍), 31(യു.എ.എന്‍) എന്നിവക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ ഫോം കൊണ്ട് വരുന്നത്.

ആധാര്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയാണെങ്കില്‍ തൊഴിലുടമകള്‍ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കാത്ത അപേക്ഷകളാണെങ്കില്‍ തൊഴിലുടമ സാക്ഷ്യപ്പെടുത്തണം. വീടു വെക്കല്‍, സ്ഥലം വാങ്ങല്‍, വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് പണം ഭാഗികമായി പിന്‍വലിക്കുമ്പോഴും പ്രത്യേക സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ഒഴിവാക്കി.

വിവാഹത്തിനും വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനും പണം പിന്‍വലിക്കുമ്പോള്‍ വിവാഹ ക്ഷണക്കത്തോ മറ്റ് രേഖകളോ ആവശ്യമില്ല. അസാധാരണ സന്ദര്‍ഭങ്ങളില്‍ പണം പിന്‍വലിക്കുമ്പോഴും രേഖകള്‍ ആവശ്യമില്ലെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

 

KCN

more recommended stories