മലപ്പുറം: എടപ്പാളില്‍ വയോധികയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ ജാനകിയുടെ മൃതദേഹമാണ് നായ്ക്കള്‍ കടിച്ചു കീറിയത്. ശിവരാത്രി ഉത്സവത്തിന് പോയ ജാനകിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവരാത്രി ഉത്സവത്തിനായി ജാനകി എടപ്പാളിലെ ക്ഷേത്രത്തിലേക്ക് തിരിച്ചത്. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. അതിനിടെ ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള ഒരു വയലില്‍ വെച്ചാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ശരീരത്തിലാകെ നായ്ക്കളുടെ കടിയേറ്റ പരുക്കുകള്‍ ഉണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
more recommended stories
-
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ അടക്കം എല്ലാവരും വിട്ടയച്ചെന്ന് ഇറാന് വിദേശകാര്യമന്ത്രാലയം
ദില്ലി : ഇറാന് പിടിച്ചെടുത്ത കപ്പലിലെ.
-
പിന്നോട്ടില്ലെന്ന് പറഞ്ഞ ഗതാഗതമന്ത്രി ഒപ്പുവച്ചു, ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും മാറ്റം; സര്‍ക്കുലര്‍ നാളെ ഇറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍.
-
കെ.എം.സി.സി എരിയാല്‍ മേഖല കമ്മിറ്റിയുടെ 65000,രൂപ വിവാഹ ധനസഹായം കൈമാറി.
എരിയാല്‍ : ജിസിസി കെഎംസിസി എരിയാല്‍ മേഖലാ.
-
കടലാക്രമണം : തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു.
കാസര്‍കോട് : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള.
Leave a Comment