‘സുന്നീ ഡിബേറ്റേഴ്‌സ് വിങ്ങ് ‘ പഠന യാത്ര സംഘടിപ്പിച്ചു

rajadhani copy

കാഞ്ഞങ്ങാട് : ‘സുന്നീ ഡിബേറ്റേഴ്‌സ് വിങ്ങ്’ ഓണ്‍ലൈന്‍ കൂട്ടായ്മാ അജമീര്‍, ആഗ്ര, ഡല്‍ഹി എന്നിവടങ്ങളില്‍ ഫെബ്രവരി 20 മുതല്‍ 28 വരെ സിയാറത്ത് പഠന യാത്രകള്‍ സംഘടിപ്പിച്ചു, യാത്രക്ക് കൂട്ടായ്മാ ചെയര്‍മാന്‍ ഉസ്താദ് അഷ്‌റഫ് ബാഖവി ചെറൂപ്പ ലത്തീഫ് ഫാളിലി ചെട്ടിപ്പടി എന്നിവര്‍ നേതൃത്വം നല്‍കി. യാത്രയില്‍ കൂട്ടായ്മാ അംഗങ്ങളായ സിദ്ദീഖ് മിസ്ബാഹ്, കബീര്‍ എറണാകുളം, ജാഫര്‍ കാഞ്ഞിരായില്‍, റാഷിദ് കൊത്തിക്കാല്‍, താഹാ അതിഞ്ഞാല്‍, അഫ്‌സാര്‍ തലശ്ശേരി തുടങ്ങി പന്ത്രണ്ടോളം അംഗങ്ങള്‍ പങ്കെടുത്തു . ആഗ്രയിലെ സലീം ചിശ്തിയുടെ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര അജ്മീര്‍ സര്‍വാര്‍ ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ മഖാം സിയാറത്ത് നടത്തുകയും ഫത്തേപൂര്‍ സിക്രി, താജ്മഹല്‍, ഖുതബ് മിനാര്‍, ചെങ്കോട്ട, ഡല്‍ഹി ജുമാമസ്ജിദ്, പാര്‍ലിമെന്റ് മന്ദിരം, രാഷ്ട്രപതി ഭവന്‍, ഡെല്‍ഹി മെട്രോ, ഇന്ത്യ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളും പഠന യാത്രയില്‍ സന്ദര്‍ശനം നടത്തി . പ്രവാചകരുമായി ബന്ധപെട്ട് ഡല്‍ഹി ജുമാ മസ്ജിദില്‍ സൂക്ഷിച്ചിട്ടുള്ള തിരുശേഷിപ്പുകള്‍ കാണാന്‍ പറ്റിയത് സിയാറത്ത് പഠന യാത്രയിലെ വലിയൊരു ധന്യാനുഭവമായി.

KCN

more recommended stories