എസ്.പി ഓഫീസിന് മുന്നില്‍ പ്രതിഷേധം: വിദ്യാര്‍ഥിനി അറസ്റ്റില്‍

കോട്ടയം: ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ ഗവേഷണ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ദീപാ.എം.മോഹനാണ് അറസ്റ്റിലായത്. സര്‍വകലാശാലയിലെ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധ വാചകങ്ങളുള്ള പ്ലക്കാര്‍ഡുമായി എസ്.പി ഓഫീസിലെത്തിയ യുവതി പ്രതിഷേധം തുടങ്ങുകയായിരുന്നുവെന്ന് കോട്ടയം സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പറഞ്ഞു. അതിനിടെ, പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കാനും ശ്രമിച്ചു. തടയാന്‍ ചെന്നവരെ ആക്രമിക്കാന്‍ യുവതി ശ്രമിച്ചെന്നും ഡി.വൈ.എസ്.പി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ എസ്.പി ഓഫീസില്‍ ഉണ്ടായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

KCN

more recommended stories