മുന്നാട് പീപ്പിള്‍സ് കോളേജ് ചാമ്പ്യന്‍മാര്‍

 

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ചാമ്പ്യന്‍മാരായി. മാര്‍ച്ച് 17 ന് കണ്ണൂര്‍ യൂണിവേര്‍സിറ്റി മാങ്ങാട്ട് പറമ്പ ക്യാമ്പസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ യൂണിവേര്‍സിറ്റിക്ക് കീഴിലെ കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ആകെ 20 പോയിന്റുകള്‍ നേടിയാണ് പീപ്പിള്‍സ് കോളേജ് ചാമ്പ്യന്‍മാരായത്. 91 കാലോ വിഭാഗത്തില്‍ ശ്രീകാന്ത് കെ, 60 കിലോ വിഭാഗത്തില്‍ സച്ചിന്‍ ,46 കിലോ വിഭാഗത്തില്‍ വിപിന്‍ എന്നിവര്‍ സ്വര്‍ണ്ണം നേടി .ലദു തമ്പാന്‍ വെള്ളിയും ലിമ്പിന്‍ വെങ്കലവും നേടി . ചാമ്പ്യന്‍മാര്‍ക്ക് കോളേജില്‍ അനുമോദനം സംഘടിപ്പിച്ചു . കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ കോച്ച്മാരായ രാജന്‍, രതീഷ്, വിനോദ് കുമാര്‍ ടി എന്നിവരേയും അനുമോദിച്ചു കാസറഗോഡ് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ സെക്രട്ടറി ഇ.കെ രാജേഷ് , പ്രിന്‍സിപ്പാള്‍ ഡോ: സി കെ ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories