ബാങ്ക് അക്കൗണ്ട് ക്യാമ്പുകള്‍ 20ന് ആരംഭിക്കും

കാസര്‍കോട്: എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബാങ്കുകളും അക്ഷയ കേന്ദ്രങ്ങളും സംയുക്തമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 20 ന് കാസര്‍കോട് ലീഡ് ബാങ്ക് കോണ്‍ഫറന്‍സ് ഹാള്‍, 21 ന് മഞ്ചേശ്വരം യൂണിറ്റി ഹാള്‍ ഹൊസങ്കിടി, 22 ന് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാള്‍, 23 ന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ മുളേളരിയ, 24 ന് സിന്‍ഡിക്കേറ്റ് ബാങ്ക് ഹാള്‍-നീലേശ്വരം, 27 ന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍-പരപ്പ എന്നിവിടങ്ങളിലായി രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലു മണി വരെയായി ക്യാമ്പുകള്‍ നടക്കുക.
ബാങ്കുകള്‍ നടത്തുന്ന എല്ലാ ഇടപാടുകളും സുഗമമാക്കുന്നതിന് ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നിര്‍ബന്ധ രേഖയാക്കി സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എല്ലാ ഇടപാടുകാരും ഈ അവസരം ഉപയോഗപ്പെടുത്തി അവരവരുടെ അക്കൗണ്ടുകളില്‍ ആധാര്‍, മൊബൈല്‍, പാന്‍ കാര്‍ഡ് എന്നിവ യോജിപ്പിക്കണമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജരും അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസും അറിയിച്ചു. രേഖകളുടെ അസ്സലും പകര്‍പ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

KCN

more recommended stories