സാഹിത്യ പരിശീലന കളരി സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതി പ്രകാരം ബാലവേദി കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ജില്ലാ തല സാഹിത്യ പരിശീലന കളരി. പെരുമ്പള വൈസി നഗര്‍ ഇ എം എസ് ഗ്രന്ഥാലയത്തില്‍ ബാലവേദി അംഗങ്ങളായ ഏഴാം ക്ളാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളുടെ സര്‍ഗാത്മക പരിപോഷിപ്പിക്കുവാനായി നടത്തിയ ക്യാമ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ 64 കുട്ടികള്‍ പങ്കെടുത്തു.
ലൈബ്രറി പ്രവര്‍ത്തകരും രക്ഷിതാക്കളും മറ്റു സാഹിത്യ പ്രേമികളും നിരീക്ഷകരായി പങ്കെടുത്തു. കേരള സാഹിത്യ അക്കാദമി അംഗം പിവികെ പനയാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു കവിതയുടെ കാലൊച്ച എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ്കുമാര്‍ പെരുമ്പള, രാധാകൃഷ്ണന്‍ പെരുമ്പള, പുഷ്പാകാരന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. കഥാചര്‍ച്ചയില്‍ സുറാബ്, ബാലകൃഷ്ണന്‍ ചെര്‍ക്കള എന്നിവരും എഴുത്തനുഭവത്തില്‍ നാരായണന്‍ പേരിയയും കുട്ടികളുമായി സംവദിച്ചു. സി. വിഷ്ണുപ്രസാദ്, പാര്‍വതി അശോക്, ശ്രീകൃഷ്ണ എന്‍എസ് എന്നിവര്‍ ക്യാമ്പ് അവലോകനം ചെയ്തു. വിനോദ്കുമാര്‍ പെരുമ്പള സ്വാഗതവും കെ.മണികണ്ഠന്‍ കരുവാക്കോട് നന്ദിയും പറഞ്ഞു.

KCN

more recommended stories