ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: തെരുവത്ത് സ്‌പോര്‍ട്ടിങ്ങ് ഫൈനലില്‍

കാസര്‍കോട്: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാംപ്യന്‍ഷിപ്പില്‍ ഞായറാഴ്ച്ച നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ തെരുവത്ത് സ്‌പോര്‍ട്ടിങ്ങ് നാസ്‌ക്ക് നായമാര്‍മൂലയെ 79 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത തെരുവത്ത് സ്‌പോര്‍ട്ടിങ്ങ് 41 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ രിഫായി 51 ഉം അമീന്‍ പുറത്താകാതെ 49 ഉം റണ്‍സ് നേടി മികച്ചുനിന്നപ്പോള്‍ നാസ്‌ക്കിന്റെ ഇജാസും തൗഷീക്കും 3 വിക്കറ്റുകള്‍ നേടി ബൗളിങ്ങില്‍ മികവുകാട്ടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നാസ്‌ക്ക് നായമാര്‍മൂലയ്ക്ക് 27.3 ഓവറില്‍ 99 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാസ്‌ക്കിനു വേണ്ടി തൗഷീക്ക് 40 റണ്‍സെടുത്തു മികച്ചു നിന്നെങ്കിലും തെരുവത്തിന്റെ ഷബീര്‍ പൊയക്കരയും ഹഫീസും 3വിക്കറ്റുകള്‍ വീതം നേടി നാസ്‌ക്കിന്റെ ഫൈനല്‍ പ്രതീക്ഷയ്ക്ക് തിരശ്ശീലയിട്ടു. മികച്ച ബാറ്റിങ്ങ് പ്രകടനം കാഴ്ചവെച്ച തെരുവത്തിന്റെ രിഫായിക്ക് എകെ ബാങ്കോടിയന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സലീം എന്‍.എം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.

KCN

more recommended stories