നാട് കത്താതെ കാത്ത മൈക്കിളിന് വൊക്കേഷണല്‍ എക്‌സലന്‍സി പുരസ്‌ക്കാരം

കാഞ്ഞങ്ങാട് : നാട് കത്താതെ കാത്ത കോട്ടച്ചേരി പെട്രോള്‍ ബങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൈക്കിളിന് കാഞ്ഞങ്ങാട് റോട്ടറിയുടെ എക്‌സലന്‍സി പുരസ്‌ക്കാരം സമ്മാനിച്ചു. മന്തി ഇ.ചന്ദ്രശേഖരന്‍ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി. മന്ത്രിയായ തന്നെ ആദരിക്കാനായി പലരും മുന്നോട്ട് വരുന്നു. ജനം തന്ന ആദരമല്ലേ മന്ത്രി സ്ഥാനം എന്നെയല്ല മൈക്കിളിനെപോലുള്ളവരെയാണ് ആദരിക്കേണ്ടതെന്നും ഇത്തരമൊരു ദൗത്യമേറ്റെടുത്ത റോട്ടറി പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. റോട്ടറി പ്രസിഡണ്ട് രഞ്ജിത്ത് സി നായര്‍ അദ്ധ്യക്ഷത വഹിച്ചു. തന്റെ സ്ഥാപനത്തിന് ചെറുതായി തീ പടര്‍ന്നപ്പോള്‍ മനസ്സിലുണ്ടായ ഭയത്തെയാണ് ഇത്തരം ചടങ്ങുകളില്‍ ഓര്‍മ്മ വരുന്നതെന്ന് റോട്ടറി പ്രവര്‍ത്തകന്‍ രാജേഷ് കാമത്ത് പറഞ്ഞു.

യുണൈറ്റഡ് ഫ്യൂവല്‍ എം.ഡി സന്തോഷ് ഷേണായ് ക്യാഷ് പ്രൈസ് കൈമാറി. റോട്ടറി ഡിസ്ട്രിക്ട് മുന്‍ അസ്സി. ഗവര്‍ണര്‍ എം.കെ. വിനോദ്കുമാര്‍ , എം.സി ആനന്ദ് എന്നിവര്‍ സംസാരിച്ചു. പെട്രോള്‍ ബങ്കിലെ ഓഫീസ് ക്യാബിനകത്ത് തീ പടര്‍ന്നപ്പോള്‍ ശരിയായ തീരുമാനമെടുത്ത് മൈക്കിള്‍ അഗ്‌നിരക്ഷാ സേനക്കാരെ വിവരമറിയിക്കുകയായിരുന്നു. തീ കെടുത്താന്‍ മൈക്കിള്‍ ശ്രമിച്ചിരുന്നെങ്കില്‍ തീ സ്ഫുരണം ഇന്ധന ടാങ്കിലേക്ക് പടര്‍ന്ന് നാട് കത്തിയമര്‍ന്നേനെ

KCN

more recommended stories