മര്‍കസ് അന്‍വാറുല്‍ മദീന സ്ഥാപന സമുച്ചയത്തിന് കുറ്റിയടിച്ചു

നീലേശ്വരം: എസ്.വൈ.എസ് ഹൊസ്ദുര്‍ഗ് സോണ്‍ കമ്മിറ്റിയുടെ കീഴില്‍ നീലേശ്വരം നിടുങ്കണ്ടയില്‍ നിര്‍മ്മിക്കുന്ന അന്‍വാറുല്‍ മദീന സ്ഥാപന സമുച്ചയത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഹിഫ്സുല്‍ ഖുര്‍ആന്‍ കോളേജ് ഫോര്‍ ഗേള്‍സ്, ഹിഫ്സുല്‍ ഖുര്‍ആന്‍ കോളേജ് ഫോര്‍ ബോയ്സ്, സഹ്റതുല്‍ ഖുര്‍ആന്‍ കോളേജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ദഅ്വ കോളേജ്, വെക്കേഷന്‍ തര്‍ബിയ കോഴ്സ്, ഹോളിഡെ സ്റ്റഡി സെന്റര്‍, വനിതാ ശരീഅത്ത് കോളേജ്, ദാറുല്‍ മസാക്കീന്‍, സാന്ത്വനകേന്ദ്രം, തുടങ്ങിയ വിവിധ സ്ഥാപന സമുച്ചയത്തിനാണ് കാന്തപുരം കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ജബ്ബാര്‍ സഖാഫി മുഖ്യ പ്രഭാഷണവും അശ്റഫ് അശ്റഫി ആറങ്ങാടി ആമുഖ പ്രഭാഷണവും നടത്തി.

കാടാച്ചിറ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, സി.എച്ച്.ആലിക്കുട്ടി ഹാജി, മടിക്കൈ അബ്ദുല്ലഹാജി, കെ.പി.അബ്ദുള്‍ഖാദര്‍ സഖാഫി പഴയകടപ്പുറം, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, സ്വാദിഖ് അഹ്സനി, ഡോ.കെ.പി.അബ്ദുല്ല, ഡോ.ഇസ്മാഈല്‍ ചെറുവത്തൂര്‍, ഇ.പി.എം.കുട്ടി മൗലവി ചെറുവത്തൂര്‍, ബശീര്‍ മങ്കയം, എം.ഹസൈനാര്‍ പടന്നക്കാട്, സി.എ.ഹമീദ് മൗലവി കൊളവയല്‍, ബശീര്‍ അബ്ദുല്‍കരീം സഖാഫി വാണിയമ്പലം, ഹക്കീംഹാജി ഓര്‍ച്ച, നൗഷാദ് അഴിത്തല, മൂസ പടന്നക്കാട്, ഫുആദ്ഹാജി ഓര്‍ച്ച, അബ്ദുല്‍ അസീസ് ഫൈസി തൈക്കടപ്പുറം, സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍ ഉടുമ്പുന്തല, ഇ.കെ.കെ.പടന്നക്കാട്, മുഹമ്മദ് അഷ്‌ക്കര്‍ അലി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, യൂസുഫ് മദനി ചെറുവത്തൂര്‍, അബ്ദുള്‍ ലത്തീഫ് സഖാഫി, അബൂബക്കര്‍ സിദ്ധിഖ് സഖാഫി, ശിഹാബ് പാണത്തൂര്‍, അലി പൂച്ചക്കാട്, ബഷീര്‍ സഖാഫി തൈക്കടപ്പുറം, ആശിഖ് അതിഞ്ഞാല്‍, കെ.എസ്.മുഹമ്മദ്കുഞ്ഞി ഹാജി ഫലാഹ് നഗര്‍, എം.മുഹമ്മദ്കുഞ്ഞിഹാജി ആനച്ചാല്‍, ഇ.കെ.കുഞ്ഞബ്ദുള്ള കോട്ടപ്പുറം, അബ്ദുസ്സലാം ഹാജി കരുവാച്ചേരി, തഹ്സീന്‍ പടന്നക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും. അബ്ദുറഹിമാന്‍ അശ്റഫി സ്വാഗതവും അബ്ദുസ്സത്താര്‍ പഴയകടപ്പുറം നന്ദിയും പറഞ്ഞു.

KCN

more recommended stories