പാറാമ്പുഴ കൂട്ടക്കൊല: കേസിലെ പ്രതിക്ക് വധശിക്ഷ

കോട്ടയം: കേരളം ഞെട്ടിയ പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതി ജോലി ചെയ്ത് വന്നിരുന്ന ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസായി കോടതി വിലയിരുത്തി. മൂന്ന് പേരെയും കഴുത്തറുത്ത് കൊന്ന് ശേഷം മരിച്ചു എന്നുറപ്പു വരുത്താന്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപ പിഴയും മോഷ് ടിച്ച 25,000 രൂപയും മരിച്ചവരുടെ കുടുംബത്തിന് നല്‍കണം. ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഹൈക്കോടതി അനുമതിയോടെ മാത്രമേ വധശിക്ഷ നടപ്പാക്കാവൂ. 2015 മെയ് മാസമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

KCN

more recommended stories