ജലസംരക്ഷണ കൂട്ടായ്മ തീര്‍ത്ത് കെ.എസ്.യു.

രാജപുരം: നാടിന്റെ ജലസമൃദ്ധി കാക്കാന്‍ ലോക ജലദിനത്തില്‍ ജലസംരക്ഷണകൂട്ടായ്മ തീര്‍ത്ത് കെ.എസ്.യു. ജില്ലാകമ്മിറ്റി. ജലഹസ്തം എന്ന പേരില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലായിരുന്നു പരിപാടി.പ്രകൃതിചൂഷണത്തിലൂടെയും മലിനീകരണത്തിലൂടെയും നാടിന്റെ ജലസമൃദ്ധി ഇല്ലാതാക്കുന്നവരെ ഒറ്റപ്പെടുത്തുക, ജലമില്ലെങ്കില്‍ ജീവനും ജീവിതവും ഇല്ലെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക, ജല ഉപഭോഗത്തില്‍ മിതത്വം പാലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പരിപാടിയില്‍ നിരവധി കുട്ടികള്‍ സംബന്ധിച്ചു.
സിനിമാതാരം ജിനോ ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
ബി.പി.പ്രദീപ്കുമാര്‍, നിഖില്‍ ചിറക്കാല്‍, ഹര്‍ഷിക് എസ്.ഭട്ട്, അഗസ്റ്റിന്‍, ശ്യംപ്രസാദ്, ഗോഗുല്‍ ജി.നായര്‍, കീര്‍ത്തി കണ്ണന്‍, കൃപാ മരിയ, പാര്‍വതി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു.

KCN

more recommended stories