ഇഖ്വാന്‍സ് അടുക്കത്ത്ബയലിന് ജില്ലാ ക്രിക്കറ്റ് ലീഗ് കിരീടം

കാസര്‍കോട്: മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ജില്ലാ ക്രിക്കറ്റ് എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇഖ്വാന്‍സ് അടുക്കത്ത്ബയല്‍ തെരുവത്ത് സ്‌പോര്‍ട്ടിങ്ങിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ജില്ലാ ക്രിക്കറ്റ് ചാമ്പ്യന്‍ പട്ടം കയ്യിലൊതുക്കി.

ആദ്യം ബാറ്റു ചെയ്ത തെരുവത്ത് സ്‌പോര്‍ട്ടിങ്ങ് 37 ഓവറില്‍ 9വിക്കറ്റു നഷ്ടത്തില്‍ 191 റണ്‍സെടുത്തു. എന്നാല്‍ മറുപടിബാറ്റിംഗിനിറങ്ങിയ ഇഖ്വാന്‍സ് ഫൈറൂസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങ് മികവില്‍ 34 ഓവറില്‍ 6 വിക്കറ്റു നഷ്ടത്തില്‍ 192 റണ്‍സെടുത്തു ലക്ഷ്യം മറികടന്നു. തെരുവത്തിനു വേണ്ടി സമീര്‍ 50ഉം സിയാദ് 31ഉം അമീന്‍ 21ഉം രിഫായി 20ഉം റണ്‍സ് നേടി ബാറ്റിങ്ങില്‍ മികവു കാട്ടിയപ്പോള്‍ ഇഖ്വാന്‍സിന്റെ സവാദ് 4ഉം നജീബും അഷ്ഫാഖും 2 വിക്കറ്റുകള്‍ വീതവും നേടി ബൗളിങ്ങില്‍ മികവു കാട്ടി.എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇഖ്വാന്‍സിനു വേണ്ടി തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഫൈറൂസ് 75ഉം നിഷാന്ത് പുറത്താകാതെ 28ഉം ഷാഫി 26ഉം റണ്‍സ് നേടി തെരുവത്തിന്റെ ചാമ്പ്യന്‍ പട്ട പ്രതീക്ഷയ്ക്ക് തിരശ്ശീലയിട്ടു. തെരുവത്തിനു വേണ്ടി നസീറും രതീഷും 2വിക്കറ്റുകള്‍ വീതം നേടി ബൗളിങ്ങില്‍ മികവ് കാട്ടി. ഫൈനല്‍ മത്സരത്തിലെ ബാറ്റിംഗ് മികവു കാട്ടിയ ഇഖ്വാന്‍സിന്റെ ഫൈറൂസ് മാന്‍ ഓഫ് ദി ഫൈനലായും ടൂര്‍ണമെന്റിലെ മികച്ച ബൗളറായി നാസ്‌ക്ക് നയമാര്‍മൂലയുടെ ശ്രീഹരിയേയും ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ഇഖ്വാന്‍സിന്റെ ഷമീമും തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച തെരുവത്ത് സ്‌പോര്‍ട്ടിങ്ങിന്റെ രിഫായി ടി എച്ചിനെ മാന്‍ ഓഫ് ദി സീരീസായും തെരഞ്ഞെടുക്കപ്പെട്ടു. റെഡ് ഫ്‌ലവര്‍സ് ഗ്രൂപ് ദുബൈ സ്‌പോണ്‍സര്‍ ചെയ്ത പ്ലയെര്‍ ഓഫ് ദി ടൂര്ണമെന്റിനുള്ള ക്രിക്കറ്റ് കിറ്റും രിഫായി സ്വന്തമാക്കി സ്വന്തമാക്കി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹാരിസ് ചൂരി ചാമ്പ്യന്‍ഷിപ്പിലെ ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ടി എച്ച് നൗഫല്‍ ഷുക്കൂര്‍ ചെര്‍ക്കളം, കെഎം അബ്ദുല്‍റഹിമാന്‍ എന്‍.എം.സലീം, ഫൈസല്‍ കുണ്ടില്‍, ലത്തീഫ് പെര്‍വാഡ്, സലാം ചെര്‍ക്കള, അഫ്‌സല്‍ ഖാന്‍ തെരുവത്ത്, ഫൈസല്‍ ചേരൂര്‍ , മുനീര്‍ അടുക്കത്ത് ബയല്‍, സാദിഖ് കുട്ടി ഹമീദ് പടുവടുക്കം, നൗഫല്‍ ബ്ലൈസ്, കെ എ മുഹമ്മദ് ഷാഫി, അസീസ് ആലംപാടി, ഷഫീഖ്, സുഹൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories