എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനം ചികിത്സാ പദ്ധതി

കാസര്‍കോട്: നാഷണല്‍ ആയുഷ്മിഷന്‍ കേരളയുടെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാന്ത്വനം ചികിത്സാ പദ്ധതി ആരംഭിക്കുന്നു. ദുരിതബാധിതരില്‍ ആയുര്‍വ്വേദ ചികിത്സ ആവശ്യമുളളവരെ കണ്ടെത്തി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പഞ്ചായത്തുകളില്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. നാളെ ബെളളൂര്‍ പഞ്ചായത്ത് ഹാള്‍, 27 ന് ബദിയടുക്ക ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി, 28 ന് കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പ്പനഡ്ക്ക പഞ്ചായത്ത് ഹാള്‍, 29 ന് അജാനൂര്‍ പഞ്ചായത്തില്‍ വെളളിക്കോത്ത് ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി, 30 ന് ഹരിപുരം ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി, ഏപ്രില്‍ അഞ്ചിന് കളളാര്‍ പഞ്ചായത്ത് ഹാള്‍, ആറിന് പെര്‍ള പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, എന്‍ഡോസള്‍ഫാന്‍ ഐഡന്റിറ്റി കാര്‍ഡ്, മരുന്നുകള്‍ക്ക് കുപ്പികള്‍ എന്നിവ കൊണ്ടുവരണം.

KCN

more recommended stories