കെ.പി.സി.സി അധ്യക്ഷന്‍: താത്കാലിക ചുമതല എംഎം ഹസന്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്റെ താത്കാലിക ചുമതല വൈസ് പ്രസിഡന്റ് എം.എം ഹസന്. ഹൈക്കമാന്‍ഡ് തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചു. വി.എം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ചുമതല വൈസ് പ്രസിഡന്റുമാരില്‍ സീനിയറായ എം.എം ഹസ്സന് നല്‍കിയിരിക്കുന്നത്. എ.ഐ.സി.സി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചു. സ്ഥിരം അധ്യക്ഷനെ നിയമിക്കും വരെയാണ് ഹസന് ചുമതല നല്‍കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. വി.ഡി സതീശനും ലാലി വിന്‍സെന്റുമാണ് ഹസ്സനെ കൂടാതെ വൈസ് പ്രസിഡന്റുമാരായിട്ടുള്ളത്. സുധീരനെ മാറ്റാന്‍ ആദ്യവസാനം തുറന്നപോരാട്ടം നടത്തിയ എ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ ഹസ്സന് തന്നെയാണ് അധ്യക്ഷന്റെ താത്കാലിക ചുമതല ഇപ്പോള്‍ ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. സുധീരന് പകരം താത്കാലിക അധ്യക്ഷനെ നിയമിക്കണോ അതോ സംഘടനാ തിരഞ്ഞെടുപ്പിന് കാത്തുനില്‍ക്കാതെ പുതിയ ഒരാളെ പ്രസിഡന്റാക്കണോ എന്ന രണ്ടഭിപ്രായത്തിലും ഹൈക്കമാന്‍ഡ് തലത്തില്‍ ചര്‍ച്ചപുരോഗമിക്കുകയാണ്.

KCN

more recommended stories