ഫെഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ക്ലാസിക് പരപ്പ ജേതാക്കള്‍

കാസര്‍കോട്: ഗാളീമുഖ ഗോളിത്തടയില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ നടന്ന ഫെഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ക്ലാസിക് പരപ്പ ജേതാക്കള്‍.ഫൈനലില്‍ എമിറേറ്റ് കോട്ടയാടി ടീമിനെ 10റണ്‍സിന് തോല്‍പ്പിച്ചു ഈ വര്‍ഷത്തെ വിജയ കീരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി.

ഒരു കൊച്ചു നാടിന്റെ ക്രിക്കറ്റ് കളിയിലൂടെ മാലോകര്‍ അറിയാന്‍ ഇട വരുന്നതില്‍ ഞങ്ങള്‍ സന്തോഷവാന്‍മ്മാര്‍.ഒരോ ആഴ്ച്ചയിലെ മിന്നും വിജയം ക്ലാസിക് ആഘോഷിക്കുകയാണ്.അമിത ആത്മ വിശ്വാസം ഇല്ലാതെ വിജയമെന്ന് തിരിച്ചറിഞ്ഞിള്ള ആഘോഷം കപ്പിന് പുറമെ ഇത്തിരി പൈസ കൂടി കിട്ടുമ്പോള്‍ സന്തോഷം കൂടുകെ ഉള്ളു.ഇന്നത്തെ കളിയിലെ കേമന്‍ റാഷി തന്നെ .അപാര ഫോര്‍മില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങില്‍ ജോഡി റോഡ്സ് വെല്ലുന്ന ഫീല്‍ഡിങ്.ഇന്നത്തെ കളിയില്‍ അമ്മി മൂഡൂര്‍ അവസാന രണ്ടു പന്ത് സിക്‌സ് പറത്തി ക്ലാസിക് വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.കൂടാതെ ബീരാന്‍ എന്ന ക്രിക്കറ്റര്‍ കൂടി ടീമില്‍ ഇടം നേടിയപ്പോള്‍ വിജയം എളുപ്പമായി.

KCN