പൊസോട്ട് മുഹ് യുദ്ധിന്‍ ജുമാ മസ്ജിദ്; ഉദ്ഘാടനവും വഖ്ഫ് കര്‍മ്മവും മാര്‍ച്ച് 29 ന്

മഞ്ചേശ്വരം : പൊസോട്ട് മുഹ് യുദ്ധിന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും വഖ്ഫ് കര്‍മ്മവും മാര്‍ച്ച് 29 ന് ബുധനാഴ്ച്ച അസര്‍ നമസ്‌കാരത്തോടെ നടക്കും . 3 മണിക്ക് നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് അതാവുള്ളാ തങ്ങള്‍ നേതൃത്വം നല്‍കും, പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ നവീകരിച്ച മസ്ജിദ് ഉദ്ഘാടനം ചെയ്യും. വഖ്ഫ് കര്‍മ്മം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും , സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ദുആക്ക് നേതൃത്വം നല്‍കും . തുടര്‍ന്ന് ജമാഅത്ത് പ്രസിഡന്റ് ആര്‍.കെ ബാവ ഹാജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കാര്യപരിപാടി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്യും . മിത്തബൈല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും . സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ , ത്വഖ അഹ്മദ് മുസ്ലിയാര്‍ , യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും . അലി തങ്ങള്‍ കുമ്പോല്‍ , കെ.എസ് ജഹ് ഫര്‍ തങ്ങള്‍ , ഹമീദ് തങ്ങള്‍ , മന്ത്രി യു.ടി ഖാദര്‍ എം.എല്‍.എ മാരായ പി.ബി അബ്ദുല്‍ റസാഖ് , എന്‍.എ നെല്ലിക്കുന്ന് , മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല , സി.ടി അഹമ്മദാലി, ഹര്‍ഷാദ് വോര്‍ക്കാടി , എനോപായ അബ്ദുല്ല കുഞ്ഞി , ലത്തീഫ് ഉപ്പള ഗേറ്റ് , തുടങ്ങിയ വിവിധ നേതാക്കള്‍ സംബന്ദിക്കും.

KCN

more recommended stories