ഹര്‍ത്താല്‍ ദിനത്തില്‍ ജി എച് എം പ്രവര്‍ത്തകര്‍ മാതൃകയായി

കാസര്‍കോട്: ഹര്‍ത്താല്‍ ദിനങ്ങളില്‍ കാസര്‍കോട് നഗരത്തില്‍ എത്തിയവര്‍ക്ക് ഭക്ഷണവും,കുടിവെള്ളവും, യാത്ര സൗകര്യവും ഒരുക്കി ജി എച് എം പ്രവര്‍ത്തകര്‍ മാതൃകയായി ആംബുലന്‍സ് സംവിധാനവും സംഘടന ഒരുക്കിയിരുന്നു.ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയും വാട്‌സാപ്പ് വഴിയും പ്രചരിപ്പിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.

ജിഎച്എം അംഗങ്ങള്‍ വീടുകളില്‍ പാകം ചെയ്ത ഭക്ഷണങ്ങളായിരുന്നു വിതരണം ചെയ്തത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാന്‍ ജിഎച്എം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ സഹായകമായി. ഹര്‍ത്താലിലെ ആക്രമണത്തില്‍ കല്ലുകളും മറ്റും കൊണ്ട് തടസ്സപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനും പ്രവര്‍ത്തകര്‍ മുന്നില്‍ ഉണ്ടായിരുന്നു.

KCN

more recommended stories