ചെങ്ങറ കോളനി നിവാസികള്‍ക്ക് വിഷുക്കോടിയും വിഷുക്കിറ്റും നല്‍കി

പെരിയ: പുതിയകണ്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ്മ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ പെരിയ ചെങ്ങറ കോളനി നിവാസികള്‍ക്ക് വിഷുക്കോടിയും വിഷുക്കിറ്റും നല്‍കി. പെരിയ കാലിയടുക്കത്തെ ചെങ്ങറ പുനരധിവാസ കേന്ദ്രത്തില്‍ നടന്ന ലളിതമായ ചടങ്ങ് ട്രസ്റ്റ് ചെയര്‍മാന്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്റെ അദ്ധ്യക്ഷതയില്‍ ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

വിഷുക്കിറ്റും വിഷുക്കോടിയും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ്.നായര്‍ വിതരണം ചെയ്തു. പഞ്ചായത്തംഗം ശശിധരന്‍ തന്നിത്തോട്, വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ് വി.കെ.രാമകൃഷ്ണന്‍ ആചാരി, വിപിന്‍ദാസ്, മോഹനന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories