കാണാതായതായി പരാതി

കാസര്‍കോട്: യുവതിയെ കാണാതായതായ പരാതിയെ തുടര്‍ന്ന് ചന്തേര പോലീസ് കേസെടുത്തു. അച്ചാംതുരുത്തി വയലില്‍ വീട്ടില്‍ അജിത്തിന്റെ ഭാര്യ വി അജില (25) യെ ആണ് ഫെബ്രുവരി 22 മുതല്‍ കാണാതായത്. വൈകീട്ട് 3.30 ന് നീലേശ്വരത്തേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അജിലയെ പിന്നീട് കണ്ടെത്താനായില്ല. മെലിഞ്ഞ ശരീരവും 155 സെന്റിമീറ്റര്‍ ഉയരവും ഉണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ ചന്തേര പോലീസിന്റെ 04672 210242, 9497964447 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

KCN