സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയുന്നതിനായി മാറ്റി

ന്യൂഡല്‍ഹി: പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനെതിരെ ഡിജിപി ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയുന്നതിനായി മാറ്റി. ടി. പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതിന് ആധാരമായ രേഖകള്‍ കീഴ്‌ക്കോടതികളില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ജിഷ കേസ് അന്വേഷണ ഘട്ടത്തില്‍ ആയതിനാലാണ് രേഖകള്‍ സമര്‍പ്പിക്കാത്തത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ അനാവശ്യമായി കേസിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാവല്‍വേ പറഞ്ഞു. ജഡ്ജിമാരായ മദന്‍ ബി.ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് മുന്‍പാകെയാണു വാദം നടന്നത്.

KCN

more recommended stories