ജില്ലയില്‍ മെയ് 13ന് പട്ടയമേള സംഘടിപ്പിക്കും; റവന്യൂ മന്ത്രി

കാസര്‍കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി എല്ലാ ജില്ലകളിലും പട്ടയമേളകള്‍ സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ആദ്യ പട്ടയമേള മെയ് 13ന് കാസര്‍കോട് ജില്ലയില്‍ നടക്കും. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയവിതരണോദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലയിലെ അര്‍ഹരായ ഭൂരഹിതര്‍ക്കെല്ലാം ചട്ടങ്ങള്‍ പാലിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടറോട് റവന്യൂ മന്ത്രി ആവശ്യപ്പെട്ടു. പട്ടയമേളകള്‍ പരാതിരഹിതമായി സംഘടിപ്പിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

KCN

more recommended stories