ചന്ദനമരം മുറിച്ച് കടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍

ബോവിക്കാനം: സര്‍ക്കാര്‍ വനപ്രദേശത്തുനിന്ന് ചന്ദനമരം മുറിച്ച് കടത്തവെ യുവാവ് പിടിയില്‍. കുണ്ടംകുഴിയിലെ പി.ഇബ്രാഹിമി(37)നെയാണ് വനം വകുപ്പ് ജീവനക്കാര്‍ പിടികൂടിയത്. മുളിയാര്‍ റിസര്‍വ് വനമേഖലയില്‍ പെടുന്ന നെട്ടൂര്‍മൂലയില്‍ നിന്ന് മൂന്ന്കുറ്റി ചന്ദനമരം മുറിച്ചു കടത്തവെയാണ് പിടിയിലായത്.മരം മുറിക്കാനുപയോഗിച്ച കൈവാളും കത്തിയും ചന്ദനമരത്തടിയോടൊപ്പം പിടികൂടിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
ഇബ്രാഹിമിനെ ബുധനാഴ്ച കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍. ഷാജീവ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.ശേഷപ്പ, എം.സുന്ദരന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ചന്ദന മോഷ്ടാവ് പിടിയിലായത്.

KCN

more recommended stories