മംഗല്‍പാടി കെ.എം.സി.സി ബൈത്തുറഹ്മ താക്കോല്‍ ദാനം വെള്ളിയാഴ്ച

ഉപ്പള : പ്രതാപ് നഗറിലെ നിര്‍ദ്ധന കുടുംബത്തിന് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് ദുബൈ കമ്മിറ്റി അംബാറില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം എപ്രില്‍ 14നു വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നയാബസാറില്‍ നിര്‍വഹിക്കും. മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ കാരുണ്യ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് 8 ലക്ഷം രൂപ ചിലവില്‍ കെ.എം.സി.സി വീട് നിര്‍മിച്ചത്. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ഇസ്മായില്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തും.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്ന പൊതു സമ്മേളനത്തില്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എ.അബ്ദുല്‍ റഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ്, മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഹനീഫ് കല്‍മാട്ട തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് നാട്ടിലുള്ള കെ.എം.സി.സി ഭാരവാഹികളായ നിസാര്‍ ഉപ്പള, ഇബ്രാഹിം ബേരികെ, മുഹമ്മദ് നാഫി എന്നിവര്‍ അറിയിച്ചു.

KCN

more recommended stories